Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sisters Drowned

Idukki

സ​ഹോ​ദ​രി​മാ​ര്‍ ന​ദി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ച​ന്തൂ​രി​ലേ​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നു പോ​യ കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​രി​മാ​ര്‍ ന​ദി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യും തേ​നി സ്വ​ദേ​ശി​ക​ളു​മാ​യ ശ​ങ്ക​ര്‍ - ല​ക്ഷ്മി ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ മീ​നാ​ക്ഷി(12), അ​ബി​ന​യ(16) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച​ത്.

തേ​നി​യി​ല്‍നി​ന്നു ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ തൂ​ത്തു​ക്കു​ടി ഏ​റ​ലി​ലെ അ​രു​ണാ​ച​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ താ​മ്ര​പ​ര്‍​ണി ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ള്‍ മു​ങ്ങിത്താ​ഴു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാസേ​ന​യും ന​ട​ത്തി​യ തെര​ച്ചി​ലി​ല്‍ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹങ്ങൾ പോ​സ്റ്റു​മോ​ര്‍​ട്ടത്തിന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Latest News

Up